കെ പി എൽ സൂപ്പർ സിക്സ്ൽ വയനാട് യുണൈറ്റഡ് എഫ് സി-ഗോകുലം കേരള പോരാട്ടം.

0


വയനാട് യുണൈറ്റഡ് എഫ്. സി ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് സൂപ്പർ സിക്സിലേക്ക് യോഗ്യത നേടിയത്.

പിണങ്ങോട് : വയനാടൻ ഫുട്ബോളിനെ കേരളഫുട്ബോൾ
ഭൂമികയിൽ രേഖപെടുത്തികൊണ്ട് മുന്നേറുന്ന വയനാട് യുണൈറ്റഡ് എഫ് സി കേരള പ്രീമിയർ ലീഗ് സൂപ്പർ സിക്സ് പോരാട്ടങ്ങൾക്കായി 
ജില്ലാസ്റ്റേഡിയത്തിൽ മുൻ സന്തോഷ്‌ ട്രോഫി താരമായിരുന്ന ഹെഡ് കോച്ച് സനുഷ് രാജ്, അസിസ്റ്റന്റ് കോച്ച് ഡെയ്സൺ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ കഠിനപരിശീലനത്തിൽ ലഭിച്ച ആത്മ വിശ്വാസവുമയാണ് ടീം ചുരമിറങ്ങുന്നത്.

ഗ്രൂപ്പ് മത്സരങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ക്ലബ്‌ സൂപ്പർ സിക്സിൽ പ്രവേശിച്ചത്.

കോഴിക്കോട് കോർപ്പറേഷൻ ഇ എം സ് സ്റ്റേഡിയത്തിൽ ഗോകുലം എഫ്. സി യോടാണ് ആദ്യ മത്സരം.. 

വയനാട്ടിലെ ആദ്യത്തെ ഫുട്ബോൾ പ്രഫഷണൽ ക്ലബ്‌ രൂപീകരിച്ചു രണ്ട് വർഷം കൊണ്ട് കേരളത്തിലെ അറിയപ്പെടുന്ന ഫുട്ബോൾ ക്ലബ്‌ ആയെന്നത് ഓരോ വയനാട്ടുകാരനും അഭിമാനിക്കാവുന്നതാണ്. 

ക്ലബ്ബിന്റെ കീഴിൽ ഫുട്ബോൾ അക്കാദമിയും, ജൂനിയർ, സബ്ജുനിയർ ടീമുകളും വളർന്നു വരുന്നുണ്ട്.
 ദീർഘവീക്ഷണത്തോടെ പ്രദേശികമായി മികച്ച കളിക്കാരെ കണ്ടെത്തി വിദഗ്ധ പരിശീലനവും, ഓരോ കളിക്കാരനും തന്റെ കരിയർ മെച്ചപ്പെടുത്താനുള്ള അവസരവും, കൂടെ ജില്ലയിൽ പ്രഫഷണൽ ഫുട്ബോൾ പരിശീലകരെ കൂടി വളർത്തിയെടുക്കുക എന്നുള്ളതാണ് പിണങ്ങോട് സ്വദേശി ഷമീംബക്കർ സി കെ ചെയർമാനായിട്ടുള്ള വയനാട് യുണൈറ്റഡ് എഫ് സി യുടെ പ്രഖ്യാപിത ലക്ഷ്യം.
Tags

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top