നവീകരിച്ച എൻ എസ് എസ് ഹാൾ വിദ്യാലയത്തിന് സമർപ്പിച്ചു .

0

കൽപ്പറ്റ: എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിഭാഗം കൊമേഴ്സ് അധ്യാപകനും പ്രോഗ്രാം ഓഫീസറുമായ അജിത്ത് കാന്തി
 നവീകരിച്ചു നൽകിയ കോൺഫറൻസ് ഹാൾ വിദ്യാലയത്തിന് സമർപ്പിച്ചു.
രണ്ട് ലക്ഷം രൂപ ചെലവിൽ അതിമനോഹരമായ ചുവന്ന പരവതാനിയും, കണ്ണിനു കുളിർമയേകുന്ന പ്രകാശ സംവിധാനങ്ങളും, ഫ്ലഡ് ലൈറ്റ്, അനുയോജ്യമായ ശബ്ദ സംവിധാനം, എൽ.സി.ഡി പ്രൊജക്ടർ, സ്റ്റേജ് തുടങ്ങിയവയെല്ലാം ഈ കോൺഫറൻസ് ഹാളിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.
കൽപ്പറ്റ നിയോജകമണ്ഡലം എം എൽ എ അഡ്വക്കറ്റ് ടി. സിദ്ദീഖ് ഹാളിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു, കൗൺസിലർ ടി. മണി, പി ടി എ പ്രസിഡൻറ് ഷാജു കെ സി, പ്രിൻസിപ്പാൾ സാവിയോ ഓസ്റ്റിൻ, സ്റ്റാഫ് സെക്രട്ടറി ബീന ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Tags

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top