യുവജന കമ്മീഷന്റെ നേതൃത്വത്തിൽ തൊഴിൽ മേള വയനാട് കൽപ്പറ്റയിൽ സംഘടിപ്പിച്ചു.

0

കൽപ്പറ്റ: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ വയനാട് കൽപ്പറ്റ എച്ച് ഐ എം യു. പി സ്കൂളിൽ വെച്ച് തൊഴിൽ മേള സംഘടിപ്പിച്ചു. മുൻ രാജ്യസഭാ എം പി എം വി ശ്രേയാംസ്കുമാർ ഉദ്ഘാടനം ചെയ്തു.

യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ കെ ജെറീഷ് അദ്ധ്യക്ഷനായി. എച്ച്.ഐ.എം യു പി സ്കൂൾ പ്രധാനാധ്യാപകൻ അലി കെ , യുവജന ക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ കെ എം ഫ്രാൻസിസ്, ഷംലാസ് ഇ, മുഹമ്മദ് റാഫിൽ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന യുവജന കമ്മീഷൻ അംഗം കെ റഫീഖ് സ്വാഗതവും രഞ്ജിത്ത് എം ആർ നന്ദിയും പറഞ്ഞു.
'കരിയർ എക്സ്പോ 23' എന്ന ഈ തൊഴിൽ മേള 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളാണ് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുത്തത്. തൊഴിൽമേളയിൽ അൻപതിലധികം തൊഴിൽദാതാക്കളും ആയിരത്തിലധികം ഉദ്യോഗാർത്ഥികളും പങ്കെടുത്തു.
യുവജന കമ്മീഷൻ ഈ മാസം സംഘടിപ്പിക്കുന്ന നാലാമത്തെ തൊഴിൽ മേളയാണ് കൽപ്പറ്റയിൽ നടന്നത്.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top