ജോയന്റ് ബാങ്ക് ലോക്കര്‍: ഉടമകളിലൊരാള്‍ മരിച്ചാല്‍ സഹയുടമയ്ക്ക് കൈകാര്യം ചെയ്യാമെന്ന് ഹൈക്കോടതി.

0

സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കര്‍ എടുത്തവരില്‍ ഒരാള്‍ മരിച്ചാല്‍ സഹയുടമയ്ക്ക് ലോക്കര്‍ സ്വതന്ത്രമായി കൈകാര്യം ചെയ്യാമെന്ന് ഹൈക്കോടതി.

ഭര്‍ത്താവ് മരിച്ചതിനാല്‍, ബാങ്ക്, ജോയന്റ് ലോക്കര്‍ തുറക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച്‌ കൊല്ലം സ്വദേശിനി ലളിതാംബിക നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

കഴിഞ്ഞ ജൂലൈ 31-നാണ് ശശിധരന്‍ മരിച്ചത്. ശശിധരന്റെയും ഹര്‍ജിക്കാരിയുടെയും പേരില്‍ എസ്ബിഐ ചടയമംഗലം ബ്രാഞ്ചിലാണ് ലോക്കറുള്ളത്. ഭര്‍ത്താവിന്റെ മരണശേഷം ലോക്കര്‍ തുറക്കാന്‍ ലളിതാംബിക ബാങ്കിലെത്തിയപ്പോഴാണ് അധികൃതര്‍ തടസ്സം പറഞ്ഞത്. ലോക്കര്‍ തുറക്കാന്‍ നിയമപരമായ അവകാശിയാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നായിരുന്നു ബാങ്കിന്റെ ആവശ്യം. ഇതേത്തുടര്‍ന്നാണ് ലളിതാംബിക ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ രണ്ടുമക്കളും കേസില്‍ കക്ഷികളായി.

നോമിനിയുടെ കാര്യത്തില്‍ ബാധകമായ കാര്യങ്ങള്‍ രണ്ടുപേരുടെയും പേരിലെടുത്ത ലോക്കറിന്റെ കാര്യത്തില്‍ ബാധകമല്ലെന്ന് കോടതി പറഞ്ഞു. ജോയന്റ് ലോക്കര്‍ സ്വതന്ത്രമായി കൈകാര്യംചെയ്യുന്നതിന് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിലെ വ്യവസ്ഥകളും തടസ്സമാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.



Tags

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top