എങ്ങനെയും വാഹനമോടിക്കാം എന്ന് കരുതേണ്ട; വയനാട് ജില്ലയിൽ മാത്രം 25 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ പ്രവർത്തനസജ്ജം

0



ഈ മാസം 20 മുതൽ വാഹനമോടിക്കുമ്പോൾ ഓർക്കുക. നിയമ ലംഘകരെ പിടികൂടാൻ  മോട്ടോർവാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ പ്രവർത്തനസജ്ജമാണെന്ന്.

വാഹനമോടിക്കുമ്പോഴുള്ള എല്ലാ നിയമലംഘനങ്ങളും മോട്ടോർ വാഹനവകുപ്പ് പിടികൂടും. വയനാട് ജില്ലയിൽ മാത്രം 25 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ പനമരം, മീനങ്ങാടി എന്നിവിടങ്ങളിൽ 2 പാർക്കിംങ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അപകടമുണ്ടാക്കി വാഹനം നിർത്താതെ പോകൽ തുട ങ്ങിയ കുറ്റകൃത്യങ്ങൾ ഇവ കണ്ടുപിടിക്കും. ഇത്തരം   ക്യാമറയുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി ആദ്യഘട്ടത്തിൽ
നിയമലംഘനങ്ങളുടെ ചിത്രങ്ങൾ എടുത്ത് ക്യാമറ കൺട്രോൾ റൂമിലേക്ക് അയക്കും.അവിടെ നിന്നും ഉടമകൾക്ക് ചിത്രങ്ങൾ ഉൾപ്പെടെയുള്ള പിഴ നോട്ടീസ് അയക്കും.

ഇതിനോടകം ജില്ലയിൽ 100 ഗതാഗതലംഘനങ്ങൾ കണ്ടെത്തുകയും കുറ്റക്കാർക്കെതിരെ നോട്ടീസ്  അയക്കുകയും
ചെയ്തിട്ടുണ്ട്. ക്യാമറയുടെ കാര്യക്ഷമത
ഉറപ്പ് വരുത്താൻ ജില്ലയിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെമ്പാടും 726 ക്യാമറകളാണ് ഇത്തരത്തിൽ കെൽട്രോൺ സ്ഥാപിച്ചിട്ടുള്ളത്.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top