തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷണ വിതരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശനിയാഴ്ച മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം.
അംഗീകൃത ഡോക്ടറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ഹെല്‍ത്ത് കാര്‍ഡായി പരിഗണിക്കുക.
ശാരീരിക പരിശോധനകള്‍ക്ക് പുറമേ കാഴ്ചശക്തി, ത്വക്ക് രോഗം, വ്രണം, മുറിവ് എന്നിവയും പരിശോധിക്കും.
കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്‌സിന്‍ നിര്‍ബന്ധമാണ്. കാരുണ്യ ഫാര്‍മസികള്‍ വഴി ഇവ ലഭ്യമാകും. പൊതുവിപണിയില്‍ 350 രൂപ മുതല്‍ 2000 രൂപയ്ക്ക് മുകളില്‍വരെയാണ് ടൈഫോയ്ഡ് വാക്‌സിന്റെ വില.
കാരുണ്യ ഫാര്‍മസികള്‍ വഴി 95.52 രൂപയ്ക്ക് ലഭിക്കും.