ഭരണഘടനാ ശില്‍പി ഡോ ബി ആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികദിനം ഇന്ന്; സ്മരണാഞ്ജലിയോടെ രാജ്യം

0


 അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച്‌ രാജ്യത്തുടനീളം വിവിധ സംഘടനകളും മറ്റും ഘോഷയാത്രയും അനുസ്മരണ പരിപാടികളും സംഘടിപ്പിക്കും 

ന്യൂഡൽഹി : ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ ബി ആർ അംബേദ്കറുടെ 132-ാം ജന്മവാർഷികദിനം ഇന്ന്.

ഇന്ത്യയുടെ ആദ്യ നിയമമന്ത്രി എന്നതിനു പുറമെ, സാമൂഹിക പരിഷ്കർത്താവ്, നിയമവിശാരദൻ, വിദ്യാഭ്യാസസ, സാമ്ബത്തിക വിദഗ്ധൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് ഇന്നു രാജ്യം സ്മരണാഞ്ജലി അർപ്പിക്കും. 

അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച്‌ രാജ്യത്തുടനീളം വിവിധ സംഘടനകളും മറ്റും ഘോഷയാത്രയും അനുസ്മരണ പരിപാടികളും നടത്തും. ഭൗതികശരീരം സംസ്കരിച്ച ചൈത്യഭൂമിയിലും അംബേദ്കർ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിലെ സ്മാരകത്തിലും ആയിരക്കണക്കിന് പേർ സംഗമിക്കും. 1891 ഏപ്രിൽ 14ന് മധ്യപ്രദേശിലാണ് അംബേദ്കറുടെ ജനനം.

തെലങ്കാനയിൽ 125 അടി ഉയരമുള്ള അംബേദ്കർ പ്രതിമ ഇന്നു മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അനാഛാദനം ചെയ്യും. ചടങ്ങിൽ അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കർ മുഖ്യാതിഥിയായി പങ്കെടുക്കും. 

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top