സംസ്ഥാനത്തെ മിക്ക ജില്ലകളിലും വാഹനമോഷണം, മാലപൊട്ടിക്കല്‍, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിവന്നിരുന്ന കുപ്രസിദ്ധ സംഘത്തിലെ പ്രധാനി പിടിയില്‍സംസ്ഥാനത്തെ മിക്ക ജില്ലകളിലും വാഹനമോഷണം, മാലപൊട്ടിക്കല്‍, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിവന്നിരുന്ന കുപ്രസിദ്ധ സംഘത്തിലെ പ്രധാനി പിടിയിലായി.
തിരുവനന്തപുരം വിളപ്പില്‍ശാല, ഇടമല പുത്തന്‍വീട് അന്‍സില്‍ മന്‍സിലില്‍ അനസി(34) നെ കൊല്ലം ഈസ്റ്റ് പോലീസാണ് അറസ്റ്റു ചെയ്തത്.
രാത്രിയില്‍ കൊല്ലം റയില്‍വേ മെമു ഷെഡിന് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രം വാഹനം മോഷ്ടിച്ച് കടന്നുകളയാനായി ശ്രമിക്കവേ ഇയാളെ നൈറ്റ് പെട്രോളിങ് സംഘം സാഹസികമായി പിടികൂടി.
പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് വാഹനം മോഷ്ടിക്കുന്നതിന് ഉപയോഗിക്കുന്ന പ്ലഗ്ഗുകള്‍, വയര്‍ മുറിക്കുന്നതിനുള്ള ഉപകരണങ്ങള്‍, നിരവധി താക്കോലുകള്‍ തുടങ്ങിയവ കണ്ടെത്തുകയും ചെയ്തു.
പ്രതിയുടെ കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശി അനസ് ഓടി രക്ഷപ്പെട്ടു കളഞ്ഞു.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മോഷ്ടിച്ച വാഹനവുമായി മറ്റ് ജില്ലകളില്‍ മോഷണം നടത്തിവരവെയാണ് ഇയാള്‍ ഈസ്റ്റ് പോലീസിന്റെ വലയിലാകുന്നത്.
റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് വാഹനം മോഷ്ടിച്ചെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ മോഷണം നടത്താനുള്ള വന്‍ പദ്ധതിയാണ് പോലീസിന്റെ ജാഗ്രത മൂലം ഒഴിവായത്.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മോഷ്ടിച്ച വാഹനത്തില്‍ കോഴിക്കോട് സ്വദേശി അനസ്സുമായി കറങ്ങിനടന്ന് കോട്ടയം ജില്ലയിലെ കറുകച്ചാലിലും മാല മോഷണം' നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മറ്റു ജില്ലകളില്‍ നടന്ന കുറ്റകൃത്യങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്