മീനങ്ങാടിയിൽ ആരോഗ്യ വകുപ്പിൻ്റെ മിന്നൽ പരിശോധന; വഴിയോര കച്ചവട സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ പിഴയീടാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ ഗുണ നിലവാരമില്ലാത്ത ആഹാരവസ്തുക്കൾ വിൽക്കുന്നവർക്കെതിരെ ശക്തമായ നടപടിയെന്ന് ആരോഗ്യ വകുപ്പ്
ഗുണനിലവാരമില്ലാത്ത കുപ്പിയിൽ ഉപ്പിലിട്ട പൂപ്പൽ ബാധിച്ച് തുടങ്ങിയ മാങ്ങയും, ക്യാരറ്റും, തുടങ്ങി ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ സൂക്ഷിച്ച സ്ഥാപനങ്ങൾക്കെതിരെയും സിഗററ്റ് പോലെയുള്ള പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്കെതിരെയുമാണ് ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും നടപടി എടുത്തത്. മീനങ്ങാടി ,കുട്ടിരായിൻ പാലത്തെ വഴിയോര കച്ചവട സ്ഥാപനങ്ങൾക്കെതിരെയും, കാക്കവയലിന് സമീപം സുധിക്കവലയിലെ സ്ഥാപനത്തിനുമാണ് ആരോഗ്യ വകുപ്പും പഞ്ചായത്തും പിഴയിട്ടത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഗുണ നിലവാരമില്ലാത്ത ആഹാരവസ്തുക്കൾ വിൽക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതോടൊപ്പം അടച്ചു പൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പും ആരോഗ്യ വകുപ്പ് ബന്ധപ്പെട്ട സ്ഥാപന ഉടമകളെ അറിയിച്ചു. മീനങ്ങാടി ആരോഗ്യ വകുപ്പ്
ഹെൽത്ത് ഇൻസ്പെക്ടർ ഗീത, ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കൃഷബ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് പരിശോധന നടത്തിയത്.