കെ സ്റ്റോര്‍ പദ്ധതിക്ക് തുടക്കം; റേഷന്‍ കടകളുടെ മുഖച്ഛായ മാറുന്നു, ഈ സാമ്ബത്തിക വര്‍ഷം 1000 കെ-സ്റ്റോറുകള്‍ ആരംഭിക്കും

0

 പൊതുവിതരണ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് കെ – സ്റ്റോറുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഈ സാമ്ബത്തിക വര്‍ഷം 1000 കെ-സ്റ്റോറുകള്‍ ആരംഭിക്കും. റേഷന്‍ കടകളെ വൈവിധ്യവത്കരിക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്നും ഘട്ടം ഘട്ടമായി മുഴുവന്‍ റേഷന്‍ കടകളെയും കെ-സ്റ്റോറുകളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 108 കെ – സ്റ്റോറുകളാണ് ഈ രീതിയില്‍ സജ്ജമായിരിക്കുന്നത്. ജനക്ഷേമത്തില്‍ ഊന്നിയാണ് സംസ്ഥാനത്ത് നയങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്.

 ഇതിന്റെ തുടര്‍ച്ചയാണ് കെ – സ്റ്റോറുകള്‍. ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാകുന്നതോടൊപ്പം റേഷന്‍ വ്യാപാരികള്‍ക്ക് അധിക വരുമാനവും ഉത്പന്നങ്ങളും ഈ പദ്ധതിയിലൂടെ ലഭ്യമാകും.

നിലവിലെ റേഷന്‍ കടകളുടെ മുഖച്ഛായ മാറ്റി സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിധത്തില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top