കേരള ചിക്കന്‍ പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ പ്രതിസന്ധിയില്‍ ;ലഭിക്കാനുള്ളത് 3.5 കോടി രൂപ

0



പാലക്കാട്: കേരള ചിക്കന്‍ പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് കീഴില്‍ കോഴിവളര്‍ത്തലില്‍ ഏര്‍പ്പെട്ട പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കര്‍ഷകരാണ് തുക ലഭിക്കാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്.

വിത്തുധനം, പരിപാലനച്ചെലവ് ഇനങ്ങളില്‍ മൂന്നരക്കോടിയിലധികം രൂപയാണ് ബ്രഹ്മഗിരി സൊസൈറ്റി നല്‍കാനുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.

കഴിഞ്ഞ ജനുവരി 23ന് സമരം ചെയ്തിരുന്നെങ്കിലും മാര്‍ച്ച്‌ അവസാനത്തോടെ എല്ലാവര്‍ക്കും തുക ലഭ്യമാക്കുമെന്നാണ് സൊസൈറ്റി അധികൃതര്‍ അറിയിച്ചത്. 

എന്നാല്‍ ഇതുവരെയായിട്ടും തുക ലഭിച്ചിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മറ്റും വായ്പ വാങ്ങി വിത്തുധനം നല്‍കുകയും പരിപാലനച്ചെലവ് വഹിക്കുകയും ചെയ്ത കര്‍ഷകര്‍ നിലവില്‍ വായ്പ തിരിച്ചടവ് മുടങ്ങി വലിയ കടക്കെണിയിലാണ്. തുക നല്‍കുന്നതില്‍ സൊസൈറ്റി ഇനിയും വീഴ്ച വരുത്തിയാല്‍ കുടുംബാംഗങ്ങളെയടക്കം പങ്കെടുപ്പിച്ചു ശക്തമായ സമരത്തിനു കര്‍ഷകര്‍ നിര്‍ബന്ധിതരാകുമെന്ന് കേരള ചിക്കന്‍ കര്‍ഷക ഫെഡറേഷന്‍ ഭാരവാഹികള്‍ പറയുന്നു.
Tags

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top