മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള വസ്തുക്കളുമായി പിടികൂടിയ യുവാക്കളെ കൈക്കൂലി വാങ്ങി വിട്ടയച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി.പ്രിവന്റീവ് ഓഫീസർമാരായ പി.കെ പ്രഭാകരൻ,കെ.വി ഷാജിമോൻ,സിവിൽ എക്സൈസ് ഓഫീസർ കെ.കെ സുധീഷ് എന്നിവരെയാണ് എക്സൈസ് കമ്മീഷണർ സസ്പെന്റ് ചെയ്തത്.ജില്ലാ പോലീസ് മേധാവിയുടേയും, വിജിലൻസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.കോഴിക്കോട് സ്വദേശികളായ യുവാക്കളുടെ കാറിൽ നിന്നായിരുന്നു ഉദ്യോഗസ്ഥർ മയക്കുമരുന്ന് നിർമ്മിക്കാനുള്ള വസ്തുക്കൾ പിടികൂടിയത്.തുടർന്ന് 8000 രൂപ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണമുണ്ടായിരുന്നത്.