കോഴിക്കോട് നടക്കാവ് സ്വദേശി ഷെറിനും കുടുംബവും സഞ്ചരിച്ച കാറാണ് 8 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ഷെറിൻ്റെ മാതാവിനാണ് അപകടത്തിൽ പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസക്ക് ശേഷം കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി .കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോവുകയായിരുന്ന കുടുംബം രാവിലെ 8 മണിയോടെയാണ് അപകടത്തിൽ പെട്ടത്.ഷെറിനോടൊപ്പം ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മീനങ്ങാടി കുട്ടിരായിൻ പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു ഒരാൾക്ക് പരിക്ക്.
5/21/2023 12:54:00 PM
0
Tags