ചക്ക ഇടാൻ മരത്തിൽ കയറി; മരത്തിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി അഗ്നിരക്ഷ സേന

0



നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലൂർ ഒറ്റതെക്കിലെ പാലൂർ തെക്കെതിൽ ബിജു(37) വിനെയാണ് മരത്തിൽ നിന്ന് താഴെ ഇറക്കി സുൽത്താൻ ബത്തേരി അഗ്നി രക്ഷാ സേന  ആശുപത്രിയിലെത്തിച്ചത്.  ചക്ക ഇടുന്നതിനു 45 അടി ഉയരമുള്ള മരത്തിൽ കയറിയ ബിജുവിൻ്റെ കൈക്കുഴക്ക് പരിക്ക് പറ്റിയതോടെയാണ്  മരത്തിനു മുകളിൽ കുടുങ്ങിയത്.  സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ വി ഷാജി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ വിശാൽ അഗസ്റ്റിൻ, അനൂപ് എൻ എസ്, സജീവ് എം പി, ധനീഷ് കുമാർ, കീർത്തിക് കുമാർ, അജിൽ കെ, അനുറാം പി ഡി, ഹോം ഗാർഡ് പൗലോസ്, ഫിലിപ്പ് എന്നിവരടങ്ങിയ ടീമാണ് രക്ഷ പ്രവർത്തനത്തിനെത്തിയത്.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ അനൂപ്, കീർത്തിക് കുമാർ, അജിൽ കെ, അനുറാം പി ഡി എന്നിവരാണ് ലഡ്ഡർ,റോപ്പ്, നെറ്റ് എന്നിവയുടെ സഹായത്തോടെ ബിജുവിനെ സാഹസികമായി താഴെ ഇറക്കിയത്..

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top