പ്രധാന അറിയിപ്പുകൾ,

0

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

വ്യവസായ സംരംഭകര്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന എടുത്ത മാര്‍ജിന്‍ മണി വായ്പയുടെ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുന്നു. 

ജൂണ്‍ 3 വരെ നിബന്ധനകള്‍ക്ക് വിധേയമായി വായ്പ കുടിശ്ശിക തീര്‍പ്പാക്കാം. കാറ്റഗറി 1 ല്‍ ഉള്‍പ്പെടുന്ന വ്യവസായ സംരംഭകര്‍ മരണപ്പെടുകയും  ആസ്തികള്‍ നിലവിലില്ലാത്തതുമായ വായ്പകള്‍ പുര്‍ണ്ണമായും എഴുതിത്തള്ളും. 

കാറ്റഗറി 2 ല്‍ ഉള്‍പ്പെടുന്ന യൂണിറ്റുകളുടെ വായ്പ അനുവദിച്ച തീയ്യതി മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് അപേക്ഷിക്കുന്ന തീയ്യതിവരെയുള്ള പലിശ 6 ശതമാനം നിരക്കില്‍ കണക്കാക്കി ഇതിന്റെ 50 ശതമാനവും പിഴ പലിശ പൂര്‍ണ്ണമായും ഒഴിവാക്കും. 
ഫോണ്‍: ജില്ലാ വ്യവസായ കേന്ദ്രം, മുട്ടില്‍: 04936 202485, താലൂക്ക് വ്യവസായ ഓഫീസ്, വൈത്തിരി: 9846363992, മാനന്തവാടി: 9446544586.


കോര്‍ഡിനേറ്റര്‍ നിയമനം

ലൈഫ് മിഷനില്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഗസറ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്ന, വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം താല്‍പര്യവും കഴിവുമുള്ള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, എന്‍.ഒ.സി എന്നിവ സഹിതം മേയ് 31 വൈകീട്ട് 3 നകം ലൈഫ് മിഷന്‍ സംസ്ഥാന ഓഫിസില്‍ ലഭിക്കണം. ഫോണ്‍: 0471 2449939.

പ്രവാസി പുനരധിവാസ വായ്പ പദ്ധതി; അപേക്ഷ ക്ഷണിച്ചു

 സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നോര്‍ക്ക റൂട്ട്സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന 'പ്രവാസി പുനരധിവാസ വായ്പ പദ്ധതി'യിലേക്ക് ജില്ലയില്‍ നിന്നുള്ള പട്ടികജാതി/ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവിഭാഗത്തിലുള്ള തൊഴില്‍രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. ചുരുങ്ങിയത് 2 വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. വായ്പയുടെ 15 ശതമാനം ബാക്ക് എന്റഡ് സബ്സിഡിയായും, തിരിച്ചടവ് വീഴ്ച്ച കൂടാതെ നടത്തുന്ന സംരംഭകര്‍ക്ക് ആദ്യത്തെ 4 വര്‍ഷ കാലത്തേക്ക് 3 ശതമാനം പലിശ സബ്സിഡിയായും നോര്‍ക്ക റൂട്ട്സ് അനുവദിക്കും. 3.50 ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള അപേക്ഷകര്‍ക്ക് 5 ലക്ഷം രൂപയും അതിനു മുകളില്‍ 10 ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള അപേക്ഷകര്‍ക്ക് 10 ലക്ഷം രൂപയും 10 മുതല്‍ 15 ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള അപേക്ഷകര്‍ക്ക് 20 ലക്ഷം രൂപയുമാണ് പരമാവധി വായ്പ നല്‍കുക. കൃത്യമായി തവണ സംഖ്യകള്‍ തിരിച്ചടക്കുന്നവര്‍ക്ക് നോര്‍ക്ക സബ്സിഡി പരിഗണിക്കുമ്പോള്‍ വായ്പയുടെ പലിശ നിരക്ക് 4 ശതമാനം മുതല്‍ 6 ശതമാനം വരെയും തിരിച്ചടവ് കാലയളവ് 5 വര്‍ഷവുമാണ്. വായ്പാതുക 4 ശതമാനം പലിശ സഹിതം 36 മാസഗഡുക്കളായി തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ വായ്പക്ക് ഈടായി മതിയായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥജാമ്യം ഹാജരാക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869, 9400068512.                             

മഹിളാ സമൃദ്ധി യോജന; അപേക്ഷ ക്ഷണിച്ചു

 കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 'മഹിളാ സമൃദ്ധി യോജന'ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയില്‍ നിന്നുള്ള പട്ടികജാതി വിഭാഗത്തിലുള്ള തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അനുവദനീയമായ വായ്പ തുക ഉപയോഗിച്ച് കൃഷി ഒഴികെ ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. വായ്പ തുക 60,000 രൂപ. വായ്പാതുക 4 ശതമാനം പലിശ സഹിതം 36 മാസഗഡുക്കളായി തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥജാമ്യം ഹാജരാക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. 
ഫോണ്‍: 04936 202869, 9400068512.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top