മികവു തുടർന്ന് മീനങ്ങാടി ഫുട്ബോൾ അക്കാദമി

0


മീനങ്ങാടി: അഖില കേരള അണ്ടർ 16 ഫുട്ബോൾ ടൂർണമെൻ്റ് ഫൈനലിൽ മീനങ്ങാടി ഫുട്ബോൾ അക്കാദമിക്ക് തിളക്കമാർന്ന വിജയം.   എതിരില്ലാത്ത 3 ഗോളിന് തൃക്കരിപ്പൂർ ഫുട്ബോൾ അക്കാദമിയെ പരാജയപ്പെടുത്തിയാണ് മീനങ്ങാടി വിജയം നേടിയത്. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായി  മിനങ്ങാടിഫുട്ബോൾ അക്കാദമിയിലെ പി.എൻ അഭിഷേകും ,മികച്ച കളിക്കാരനായി അലൻ സുരേഷിനെയും,ടോപ് സ്കോററായി അശ്വന്തിനെയും തിരഞ്ഞെടുത്തു തൃക്കരിപ്പൂർ  ഫുട്ബോൾ അക്കാദമിയിലെ അഭിനവാണ് ടൂർണമെന്റിലെ മികച്ച സ്റ്റോപ്പർ. വിജയികൾക്കുള്ള ഉപഹാര സമർപ്പണം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ് ,അക്കാദമി പ്രസിഡണ്ട് ദിലീപ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top