എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; ഫലം എങ്ങനെ അറിയാം?

0


തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന് (മെയ് 19, വെള്ളിയാഴ്ച ) മൂന്ന് മണിക്ക് പ്രഖ്യാപിക്കും.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പറഞ്ഞിരുന്നതില്‍ നിന്നും ഒരുദിവസം നേരത്തെയാണ് ഫലം പുറത്ത് വരുന്നത്. നേരത്തെ മെയ് 20ന് ഫലം പുറത്ത് വരുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. പ്ലസ് ടു ഫലം മെയ് 25ന് പ്രസിദ്ധീകരിക്കുമെന്നാണ് നിലില്‍ അറിയിച്ചിരിക്കുന്നത്. ഇത്തവണ പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം എങ്ങനെ അറിയാം?

ഫലം പ്രഖ്യാപിച്ചാല്‍ keralaresults.nic.in, keralapareekshabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം
വെബ്സൈറ്റുകളിലെ ഹോം പേജിലെ SSLC Result എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുതിയൊരു ലോഗിന്‍ വിന്‍ഡോ സ്‌ക്രീനില്‍ തെളിഞ്ഞ് വരും. രജിസ്‌ട്രേഷന്‍ നമ്ബറും, ജനന തിയതിയും നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യുക.
പരീക്ഷാ ഫലം കാണാന്‍ സാധിക്കും. അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top