ജനകീയ മുഖം നിലനിർത്തുന്നതാവണം ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ.ഐ സി ബാലകൃഷ്ണൻ MLA .ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ജില്ലാതല ഉൽഘാടനം മീനങ്ങാടി അപ്പാടിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.സംസ്ഥാനത്ത് ആദ്യമായി ആരോഗ്യ ഗ്രാമം പദ്ധതി പ്രഖ്യാപനവും ചടങ്ങിൽ വച്ച് നടത്തി. ജനങ്ങളുടെ ആരോഗ്യപരിപാലനം ഏറ്റവും ലളിതമായ രീതിയിൽ താഴെ തട്ടിൽ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്.
ജില്ലയിൽ 57 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് ഇന്ന് ഉൽഘാടനം ചെയ്തത്.
സംസ്ഥാന തല ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ച ശേഷമാണ് പരിപാടിയുടെ ജില്ലാതല ഉൽഘാടനം മീനങ്ങാടി അപ്പാട് വച്ച് നടത്തിയത്.
ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറുന്നതോടെ 9 ടെസ്റ്റുകളും 36 ഇനം മരുന്നുകളും കേന്ദ്രത്തിൽ തന്നെ ലഭ്യമാകുന്നതോടെ ചെറിയ അസുഖങ്ങൾക്കടക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് പോകേണ്ട സാഹചര്യം സാധാരണക്കാർക്ക് ഒഴിവായിക്കിട്ടും. ആരോഗ്യ ഗ്രാമം പ്രഖ്യാപനം അദ്ദേഹം ചടങ്ങിൽ വച്ച് നടത്തി.
ജനകീയ ഇടപെടൽ ഉറപ്പ് വരുത്തുന്നതിനായി ജാസ് എന്ന പേരിൽ ജൻ ആരോഗ്യ സമിതിയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ, ഡോകടർ KP കുഞ്ഞിക്കണ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ദിനീഷ് പി, ജില്ലാ പ്രോഗ്രാം ഓഫീസർ
സമീഹ സൈതലവി തുടങ്ങിയവർ സംസാരിച്ചു.