14 അംഗ ചീട്ടുകളി സംഘത്തെ പിടികൂടി.ഇവരിൽ നിന്നും നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി എഴുന്നൂറ്റി പത്ത് രൂപയും കണ്ടെടുത്തു.

0

മീനങ്ങാടി: കാര്യമ്പാടി ഹോം സ്റ്റേ കേന്ദ്രീകരിച്ച് ചീട്ടുകളിക്കുകയായിരുന്ന ഹോം സ്റ്റേ ഉടമ ഉൾപ്പടെ 14 അംഗ സംഘത്തെ മീനങ്ങാടി പൊലിസ് പിടികൂടി. കാര്യമ്പാടി സ്വദേശി പ്രജീഷ്, തരുവണ വിജേഷ്, ചൂതു പാറ വിനീഷ്, പടിഞ്ഞാറത്തറ ഷിജു, കുപ്പാടി സുനിൽ , അമ്പലവയൽ രമേശൻ , പേരാമ്പ്ര സ്വദേശി ഇബ്രാഹിം, അമ്പലവയൽ ഏലിയാസ്, അഞ്ചുകുന്ന് സന്തോഷ്, കണിയാമ്പറ്റ സലീം, തൊണ്ടർനാട് ഷംസീർ, കുപ്പാടി അരുൺ, ചുള്ളിയോട് ഷറഫുദ്ധീൻ,കോളേരി സ്വദേശി അജീഷ് ,എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും
നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി എഴുന്നൂറ്റി പത്ത് രൂപയും പൊലിസ് പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് കാര്യമ്പാടി ടൗണിൽ നിന്നും 500 മീറ്റർ മാറിയുള്ള സ്വകാര്യ ഹോംസ്റ്റേ ആയ ഡ്രീം കണക്ടിൽ നിന്നും
14 അംഗ ചീട്ടുകളി സംഘത്തെ പിടികൂടുന്നത്.

മീനങ്ങാടി എസ്.ഐ ശ്രീധരൻ്റെ നേതൃത്വത്തിൽ പെട്രോളിംഗിനിറങ്ങിയ പൊലിസ് സംഘമാണ് ഇവരെ പിടികൂടിയത്. 
എസ്.സി.പി.ഒ മാരായ റസാഖ്, രതീഷ്, ഖാലിദ്, വിൽസൻ, ചന്ദ്രൻ എന്നിവരും പരിശോദന സംഘത്തിലുണ്ടായിരുന്നു
അസ്വാഭാവികമായി വാഹനങ്ങൾ നിർത്തി ഇട്ടത് കണ്ടാണ് പൊലിസ് ഹോംസ്റ്റേയിൽ പരിശോദന നടത്തിയത്. 

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top