തിരുവനന്തപുരം: എ.ഐ കാമറകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജൂണ്‍ 5ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.
വൈകീട്ട് നാലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 726 അഴിമതി കാമറകള്‍ക്ക് മുന്നിലും ധര്‍ണ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി കണ്ണൂരില്‍ നിര്‍വഹിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍,മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, എം.എം ഹസന്‍, കെ.മുരളീധരന്‍ തുടങ്ങിയവരും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍,കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എ.ല്‍എമാര്‍, ഡി.സി.സി പ്രസിന്റുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ നടക്കുന്ന ധര്‍ണയില്‍ പങ്കെടുക്കും.
എ.ഐ കാമറ ഇടപാടിലെ അഴിമതിക്കെതിരെ തെളിവുസഹിതം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുകയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.