കെ.എസ്.ഇ.ബിക്കും കിട്ടി Al കാമറ ഷോക്ക്

0


തോട്ടിയുമായി പോയ വാഹനം എ.ഐ കാമറയിൽ പതിഞ്ഞു

20,500 രൂപ പിഴ യൊടുക്കണമെന്ന് കാണിച്ച് മോട്ടോർവാ ഹനവകുപ്പ് നോട്ടിസ് അയച്ചു

സുൽത്താൻ ബത്തേരി: മുളയുടെ തോട്ടിയുമായി പോയ കെ.എസ്.ഇ.ബിക്കും കിട്ടി കനത്ത ഷോക്ക്. അമ്പലവയൽ ഇലക്ട്രിക്കൽ സെ ക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്ക്കെടുത്ത ജീപ്പിനുമുകളിൽ തോട്ടി കെട്ടിവെച്ച് പോകുന്ന ചിത്രം മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ കാമറയിൽ പതിഞ്ഞ തോടെയാണ് കെ.എസ്.ഇ. ബിക്ക് തോട്ടി ഷോക്കായി മാറിയത്. ജീപ്പിനുമുകളിൽ കെ ട്ടിവെച്ച തോട്ടി പുറത്തേക്ക് തള്ളിനിൽക്കുന്നതാണ് മോട്ടോർ വാഹനവകുപ്പിന്റെ കാമറയിൽ പതിഞ്ഞത്.

ഇതോടെ 20,500 രൂപ പിഴയൊടുക്കണമെന്ന് കാണിച്ച് മോട്ടോർവാഹന വകുപ്പ് അയച്ച നോട്ടീസ് ഇക്കഴിഞ്ഞ 17ന് വാഹന ഉടമയ്ക്ക് ലഭിക്കുക യും ചെയ്തു. കെ.എസ്.ഇ.ബിക്കായാണ് വാഹനം ഓടിയതെന്നതിനാൽ പിഴതുകയും ബോർഡ് തന്നെ അടക്കേണ്ടിവരും. ഇത്രയും വലിയ തുക പിഴയായി വന്നതോടെ കെ.എസ്.ഇ.ബി അധികൃതരും ഞെട്ടിയിരിക്കുകയാണ്.

സംഭവത്തിൽ കെ.എ സ്.ഇ.ബി ഉന്നതരെയും മോട്ടോർ വാഹന വകുപ്പ് എൻ ഫോഴ്സ്മെന്റിനെയും വിവരം ധരിപ്പിച്ചിട്ടുണ്ടെന്ന് അമ്പലവയൽ കെ.എസ്.ഇ.ബി ഇലട്രിക്ഷൻ അസി. എഞ്ചിനീയർ എ. ഇ സുരേഷ് പറഞ്ഞു.
മഴക്കാലമായതിനാൽ ലൈനിൽ അറ്റകുറ്റ പണികൾ സ്ഥിരമായി ഉണ്ടാകുമ്പോൾ ലൈൻ ക്ലിയർ ചെയ്യാൻ ഇത്ത രത്തിൽ തോട്ടിയടക്കമുള്ള വയുമായി പോകേണ്ടതുണ്ട്. ഇതിനെല്ലാം ഫൈൻ ഈടാക്കാൻ തുടങ്ങിയാൽ കരാർ വാഹനങ്ങൾ കിട്ടാതാകുമെന്നും വൈദ്യുതി സംബന്ധ മായ ജോലികൾ മുടങ്ങുമെന്നും വൈദ്യുതിവകുപ്പ് അധികൃതർ പറയുന്നു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top