വൈദ്യുതി മുടങ്ങുന്ന മീനങ്ങാടിയിൽ പ്രതിഷേധവുമായി വ്യാപാരികൾ

0

കെ.എസ്.ഇ.ബി  ഓഫീസ് ഗെയ്റ്റിന് മുന്നിൽ ഗെയ്റ്റടച്ച് സമരത്തെ തടഞ്ഞ പൊലിസും വ്യാപാരികളും  തമ്മിൽ വാക്കേറ്റവും, പിടിവലിയും


മീനങ്ങാടി: ടൗണിൽ നിരന്തരമായുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരമുണ്ടാവണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പ്രതിഷേധ സൂചകമായി മീനങ്ങാടി കെ.എസ്.ഇ.ബി  സെക്ഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി . 
അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സത്താൽ പ്രതിസന്ധിയിലാവുകയാണ് മീനങ്ങാടിയിലെ വ്യാപാര മേഖല. വൈദ്യുതി തടസ്സപ്പെടുന്നതനുസരിച്ച് വ്യാപാരികൾ നേരിടുന്ന പ്രതിസന്ധിയും ചെറുതല്ല. ഫ്രീസറിൽ സൂക്ഷിക്കേണ്ട ഐസ്ക്രീം ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ നശിച്ച് പോവുന്ന സാഹചര്യവും, ഫോട്ടോസ്റ്റാറ്റ്, സ്റ്റുഡിയോ, സ്റ്റിച്ചിംഗ് സെൻ്റർ, സർവ്വീസ് സെൻറർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാപനങ്ങൾ അടച്ച് പൂട്ടി വീട്ടിലിരിക്കേണ്ട അവസ്ഥയുമാണ് നിലവിലുള്ളതെന്നാണ് വ്യാപാരികളുടെ ആരോപണം. 
ഇതേ തുടർന്നാണ് 
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മീനങ്ങാടി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സൂചനയെന്നോണം പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തിയത്. മീനങ്ങാടി 54 വ്യാപാര ഭവനിൽ നിന്ന് ആരംഭിച്ച മാർച്ച് കെ.എസ്.ഇ.ബി ഓഫീസ് ഗെയ്റ്റിന് മുന്നിൽ പൊലിസ്  തടഞ്ഞത് വ്യാപാരികളും പൊലിസും തമ്മിൽ വാക്കേറ്റത്തിനും പിടിവലിക്കും ഇടയാക്കി. നേതാക്കൾ ഇടപെട്ടാണ്  അണികളെ പിന്തിരിപ്പിച്ചത്. 

ധർണ്ണാ സമരം സംഘടന ജില്ലാ വൈസ് പ്രസിഡണ്ട് ഡോകടർ മാത്യുതോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പ്രിമേഷ്, സെക്രട്ടറി മത്തായി ആൽഫാ, സിജിത്ത് ചന്ദ്രകാന്തി, കുഞ്ഞുമോൻ കാഞ്ചന, അരവിന്ദൻ കനക, യൂത്ത് വിംഗ് ഭാരവാഹികളായ സാദിഖ് ഇവൺ, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.
എന്നാൽ പതിനായിരം കണക്ഷനുള്ള സെക്ഷനുകളിലെ അതേ ജീവനക്കാരാണ് ഇരുപത്തിമൂവ്വായിരം കണക്ഷനുള്ള മീനങ്ങാടി സെക്ഷനിൽ തകരാർ പരിഹരിക്കുന്നതിനുളളതെന്നാണ് മീനങ്ങാടി കെ എസ്.ഇ.ബി അധികൃതർ പറയുന്നത്.  167 സ്ക്വയർ കിലോമീറ്റർ ചുറ്റളവിൽ അരിവയൽ സിസി, ഒഴികെ മീനങ്ങാടി പഞ്ചായത്ത് മുഴുവനും, മുട്ടിൽ, അമ്പലവയൽ, കണിയാമ്പറ്റ, പൂതാടി പഞ്ചായത്തിലുമായി നീണ്ടു കിടക്കുകയാണ് മീനങ്ങാടി സെക്ഷൻ.സബ് എഞ്ചിനീയർമാരും, ഓവർസിയറും ഉൾപ്പെടെ 9 പേരും. 
14 ലൈൻ സ്റ്റാഫും, 4 കരാർ തൊഴിലാളികളുമാണ് നിലവിൽ ഫീൽഡിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കുറഞ്ഞ ഭാഗങ്ങൾ മറ്റ് സെക്ഷനുകളുടെ പരിധിയിൽ ഉൾപ്പെടുത്തുകയോ, കേണിച്ചിറ സെക്ഷൻ യാഥാർത്ഥ്യമാക്കുകയോ ചെയ്യാതെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയില്ലെന്ന അവസ്ഥയിലാണ് തങ്ങളുള്ളതെന്നാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതരുടെ വിശദീകരണം.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top