ഇന്ത്യന്‍ തീരത്തേക്ക് അടുത്ത ആറുമാസത്തിനിടെ എത്താന്‍ സാധ്യതയുള്ളത് എട്ടു ചുഴലിക്കാറ്റുകളെന്ന് ലോക കാലാവസ്ഥാ സംഘടന

0


ഇന്ത്യൻ തീരത്തേക്ക് അടുത്ത ആറുമാസത്തിനിടെ എത്താൻ സാധ്യതയുള്ളത് എട്ടു ചുഴലിക്കാറ്റുകളെന്ന് ലോക കാലാവസ്ഥാ സംഘടന.തേജ്, ഹമൂണ്‍, മിഥിലി, മിച്ചൗങ്, റീമല്‍, അസ്ന, ദാനാ, ഫെണ്‍ഗല്‍ എന്നിവയാണ് ആ ചുഴലിക്കാറ്റുകള്‍.
ഈ കാറ്റടിക്കുന്ന മേഖലയില്‍ കേരളമില്ല. പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, ഒഡിഷ, തമിഴ്നാട്, ഗുജറാത്ത്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളെ ബാധിക്കാൻ സാധ്യതയുമുണ്ട്. ഭൂരിഭാഗം ചുഴലിക്കാറ്റുകളും ബംഗാള്‍ ഉള്‍ക്കടലില്‍ ഉദ്‌ഭവിച്ച്‌ ഇന്ത്യയുടെ കിഴക്കൻ തീരങ്ങളെ ബാധിക്കുന്നവയാണ്.

ചുഴലിക്കാറ്റുകളുടെ ആവൃത്തിയും ദൈര്‍ഘ്യവും തീവ്രതയും കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഗണ്യമായി വര്‍ധിച്ചതായി സമീപകാല ഗവേഷണങ്ങള്‍ തെളിയിക്കുന്നു. അറബിക്കടലില്‍ ഓരോ വര്‍ഷവും ശരാശരി അഞ്ചോ ആറോ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ രൂപം കൊള്ളുന്നു. അതില്‍ ചുരുങ്ങിയത് മൂന്നെണ്ണമെങ്കിലും കൊടുങ്കാറ്റായി മാറുന്നു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top