പരിക്കേറ്റ് വഴിയരികിൽ കിടന്ന യുവാവിന് രക്ഷകരായത് പൊലിസ്
മീനങ്ങാടി :അപ്പാടിൽ അജ്ഞാത വാഹനമിടിച്ച് യുവാവിന് ഗുരുത പരിക്ക്.
പരിക്കേറ്റ് റോഡരികിൽ കിടന്ന യുവാവിനെ അതുവഴി വന്ന പൊലിസുകാരാണ് കാണുന്നത്.
തുടർന്ന് ആമ്പുലൻസിൽ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പിക്കപ്പ് വാഹനം ഇടിച്ചാണ് അപകടമെന്നാണ് ലഭ്യമായ സൂചന. വാഹനം നിർത്താതെ പോയി. പൂതാടി മണവക്കാട്ടിൽ അഖിൽ ലാൽ ആണ് അപകടത്തിൽ പെട്ടതെന്നാണ് ലഭ്യമായ വിവരം
Ad.....