ഗോത്ര വിഭാഗത്തിൽ പെട്ട ഗർഭിണികൾക്കുള്ള പ്രത്യേക പരിരക്ഷ പദ്ധതിയുമായി മീനങ്ങാടി ഗ്രാമപഞ്ചായത്തും സാമൂഹിക ആരോഗ്യ കേന്ദ്രവും

0


മീനങ്ങാടി: ഗർഭാവസ്ഥയിൽ തന്നെ മാതാവിൻ്റെയും കുഞ്ഞിൻ്റെയും സുരക്ഷ ഉറപ്പാക്കി ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായാണ് മിംമ് (MIHM) പദ്ധതി നടപ്പിലാക്കുന്നത്.

 അമ്മയുടെ മാനസികവും, ശാരീരകവുമായ ഉണർവ്വിനായി ആവശ്യമായ പോഷക ആഹാരങ്ങൾ ലഭ്യമാക്കിയാണ് പ്രഥമ ഘട്ടം പൂർത്തിയാക്കുന്നത്.

ഇതിനായി
ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയിരുന്നു.  സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു.  ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വാസുദേവൻ, ഡോ.ശലഭാ രാജ്,ഹെൽത്ത് ഇൻസ്പെക്ടർ ഗീത, ലിസി,  തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top