മേപ്പാടി അട്ടമലയിലെ ജലജാ കൃഷ്ണയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജലജയും അംഗൻവാടിയിലെ സഹപ്രവര്‍ത്തകയും തമ്മിലുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ടീച്ചറുടെ ആത്മഹത്യ.
ഈ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നിലെന്ന് ആരോപണമുണ്ട്.
മേപ്പാടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
മേപ്പാടി പഞ്ചായത്ത് 10-ാം വാർഡ് അട്ടമല അംഗൺവാടിയിലെ വർക്കർ ജലജയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.ജലജയും ഹെൽപ്പറും തമ്മിൽ അംഗൺവാടിയിൽ വെച്ച് പരസ്യമായി കലഹിക്കുന്നത് പതിവാണെന്ന് കൽപ്പറ്റ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ രണ്ടുപേരെയും ജൂൺ 3ന് സസ്പെന്റ് ചെയ്തിരുന്നു. ഇവർക്ക് പകരം ചുമതലക്കാരെയും നിശ്ചയിച്ചിട്ടുണ്ട്. ഇവർ തമ്മിൽ
അംഗൺവാടിയിൽ വെച്ച് വഴക്കുണ്ടായതിനെ തുടർന്ന് വാർഡ്
മെമ്പർ അംഗൺവാടി പൂട്ടി താക്കോലുമായി പോയ സംഭവവും ഇതിനിടെയുണ്ടായതായി പറയപ്പെടുന്നു. ഇതിന്റെയൊക്കെ പേരിൽ ഉണ്ടായ മാനഹാനി മാനസിക സംഘർഷം,
വകുപ്പധികാരികളിൽ നിന്നുണ്ടായ മാനസിക പീഢനം എന്നിവയൊക്കെയാണ് ഇവരെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് സഹോദരൻ അരവിന്ദൻ പറഞ്ഞു.ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി. ജലജയുടെ മരണം
സംബന്ധിച്ച് സമഗ്ര അന്വേഷണം
വേണമെന്നും ഉത്തരവാദികളുടെ പേരിൽ
അന്വേഷണം വേണമെന്നും ഉത്തരവാദികളുടെ പേരിൽ ആത്മഹത്യ പ്രേരണാക്കുറ്റത്തിന്
കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ മാർഗ്ഗങ്ങളേറെയുണ്ട്.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈൻ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).