പുൽപ്പള്ളി താഴെ ചെറ്റപ്പാലത്താണ് അപകടം നടന്നത്. പുൽപ്പള്ളി ബീവറേജ് ഔട്ട് ലറ്റ് ജീവനക്കാരൻ ചെറ്റപ്പാലം ചെറുകുന്നേൽ ബാബു (45), ഭാര്യ ഷിജി (42) എന്നിവർക്കാണ് പരിക്കേറ്റത് . നടന്ന് പോകുന്നതിനിടെ ഇവരുടെ മേൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറുകയായിരുന്നു. രാവിലെ 9.30 ഓടെ യായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.