കൽപ്പറ്റ: വയനാട് ജില്ലയിൽ മഴ ശക്തി പ്രാപിച്ച സാഹചര്യത്തിൽ 7 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 58 കുടുംബങ്ങളിൽ നിന്നായി 214 പേരെ മാറ്റി പാർപ്പിച്ചു.
സുൽത്താൻ ബത്തേരി താലൂക്കിലെ ചേകാടി ആൾട്രണേറ്റീവ് സ്കൂൾ, വൈത്തിരി താലൂക്കിലെ അമ്മസഹായം യു.പി സ്കൂൾ, ജി.വി.എച്ച്.എസ്.എസ് കരിങ്കുറ്റി, കോട്ടനാട് യു.പി സ്കൂൾ, വെങ്ങപ്പള്ളി ആർ.സി എൽ.പി സ്കൂൾ, മാനന്തവാടി താലൂക്കിലെ അമൃദ വിദ്യാലയം, ചിറക്കൊല്ലി പൂർണിമ ക്ലബ് എന്നിവയാണ് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നത്.