തിരുവനന്തപുരം: സംസ്ഥാനത്ത് എൻസിസി കേഡറ്റുകള്‍ക്ക് അനുവദിച്ചു നല്‍കുന്ന റിഫ്രഷ്‌മെന്റ് അലവൻസ് 15 രൂപയില്‍ നിന്ന് 20 രൂപയാക്കി ഉയര്‍ത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആര്‍ ബിന്ദു അറിയിച്ചു.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ആഹാര സാധനങ്ങള്‍ക്കുണ്ടായ വില വര്‍ദ്ധന മൂലം നിലവില്‍ കേഡറ്റുകള്‍ക്ക് അനുവദിച്ചു നല്‍കുന്ന തുക പര്യാപ്തമല്ലെന്നും ഇതു പരിഗണിച്ചാണ് എൻസിസി കേഡറ്റുകള്‍ക്ക് നല്‍കുന്ന റിഫ്രഷ്‌മെന്റ് അലവൻസ് വര്‍ദ്ധിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.