ഇന്ന് കിർഗ്ഗിൽ വിജയ് ദിവസ് .രാജ്യം കാക്കുന്നതിനിടെ ജീവത്യാഗം ചെയ്ത ധീര കേരള സ്റ്റേറ്റ് എക്സർവീസസ് ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് വിവിധ പരിപാടികൾ നടത്തിയത്.
കാക്കവയൽ: കാർഗ്ഗിലിലേക്ക് നുഴഞ്ഞ് കയറിയ പാക്ക് സൈന്യത്തെ തുരത്തി നമ്മുടെ സൈന്യം നേടിയ ഐതിഹാസിക വിജയത്തിൻ്റെ ഓർമ്മ പുതുക്കലായാണ് കാർഗ്ഗിൽ വിജയ് ദിവസ് ആചരിച്ച് വരുന്നത്.
24 വർഷങ്ങൾക്ക് മുമ്പ് 1999 ലെ ശൈത്യകാലത്ത് പാക്ക് പട്ടാളം ഭീകരരുടെ സഹായത്തോടെയാണ് കാർഗിലിലെ ഇന്ത്യൻ പോസ്റ്റുകൾ കയ്യടക്കിയത്.
ഇവരെ തുരത്തുന്നതിനായി ഓപ്പറേഷൻ വിജയ് എന്ന പേരിൽ ഇന്ത്യ നടത്തിയ രണ്ടര മാസത്തോളം നീണ്ട സൈനിക നടപടിക്കൊടുവിൽ ജൂലൈ 26 നാണ് ഐതിഹാസിക വിജയം നേടിയത്. നടപടിക്കിടെ 527 ധീര ജവാൻമാരാണ് വീരസ്മൃതിയണഞ്ഞത്.
വീരമൃത്യു വരിച്ച ധീര ജവാൻമാരെ എക്കാലവും സ്മരിക്കുന്നതിനായാണ് കാക്കവയലിൽ
കാർഗ്ഗിൽ യുദ്ധസ്മാരകം പണി തീർത്ത് രാജ്യത്തിന് സമർപ്പിച്ചത്. KSESL ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും കാർഗ്ഗിൽ വിജയ് ദിവസത്തിൽ സ്മാരകത്തിൽ റീത്ത് സമർപ്പണവും, പുഷ്പാർച്ചനയും നടത്തി വരുന്നുണ്ട്. നമ്മൾ സുരക്ഷിതരായിരിക്കുന്നതിനായി ഉറക്കമൊഴിച്ച് രാജ്യം കാക്കുന്ന ജീവത്യാഗം ചെയ്തവരും അല്ലാത്തവരുമായ മുഴുവൻ ധീരജവാൻമാർക്കും കൃത്യമായി അവരർഹിക്കുന്ന പരിഗണന നൽകാൻ നാമോരോരുത്തരും പ്രതിജ്ഞാബദ്ധമാവണമെന്ന് കിർഗ്ഗിൽ വിജയ് ദിവസ് ഉൽഘാടനം ചെയ്യവെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ പറഞ്ഞു
KSESL ജില്ലാ പ്രസിഡണ്ട് പി.പി മത്തായിക്കുഞ്ഞ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് KE വിനയൻ, മുൻ MLA എൻ ഡി അപ്പച്ചൻ, ജില്ലാ സെക്രട്ടറി വി. അബ്ദുള്ള ലെഫ്റ്റനൻ്റ് കേണൽ ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.