മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം: കോണ്‍ഗ്രസ് ഉപവാസസമരം നാളെ കൽപ്പറ്റയിൽ; വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

0

പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും

കല്‍പ്പറ്റ: മണിപ്പൂര്‍ കലാപത്തില്‍ ദുരിതം അനുഭവിക്കുന്ന ജനതക്ക് ഐക്യദാര്‍ഢ്യവുമായി നാളെ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, എം എല്‍ എമാരായ അഡ്വ. ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ ഉപവാസസമരം നടത്തും. 

കല്‍പ്പറ്റ വിജയാപമ്പ് പരിസരത്ത് നടക്കുന്ന ഉപവാസസമരം രാവിലെ എട്ടരക്ക് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. 

വൈകിട്ട് അഞ്ച് മണി വരെ നടക്കുന്ന ഉപവാസസമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെത്തും.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top