ഹയർ സെക്കണ്ടറി ഫലം : ഒന്നാം സ്ഥാനക്കാരിയായി ഹൃദ്യ മരിയ

0

മീനങ്ങാടി : 2023  മാർച്ചിൽ നടന്ന ഹയർ സെക്കണ്ടറി പരീക്ഷയിൽ റാങ്ക് നഷ്ടപ്പെട്ട ഹൃദ്യ മരിയ ബേബിക്ക് പുനർ മൂല്യനിർണയത്തിന്റെയും , ഇംപ്രൂവ്മെന്റിന്റെയും ഫലം പുറത്തുവന്നപ്പോൾ  മിന്നുന്ന വിജയം. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായിരുന്ന ഹൃദ്യ 1200 - ൽ 1200 മാർക്കും നേടിയാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനക്കാരുടെ പട്ടികയിലിടം പിടിച്ചത്. മെയ് മാസത്തിൽ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ഇത്തവണ ജില്ലയിലെ ഒരു വിദ്യാർത്ഥിക്കും മുഴുവൻ സ്കോർ ലഭിച്ചിരുന്നില്ല. ഇതോടെ ജില്ലയിലെ ഒന്നാം സ്ഥാനക്കാരി എന്ന ബഹുമതിയും ഈ മിടുക്കിക്കാണ് .    

 ഒന്നാം വർഷ പരീക്ഷയിൽ  മുഴുവൻ സ്കോറും ലഭിച്ചിരുന്നെങ്കിലും, രണ്ടാം വർഷ ഫലത്തിൽ ഇംഗ്ലീഷിൽ ആറ് മാർക്ക് കുറഞ്ഞതിനാൽ ജില്ലയിലെ ആദ്യ മൂന്ന് റാങ്കുകാരുടെ പട്ടികയിലും ഉൾപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ മുഴുവൻ സ്കോറും ലഭിക്കുന്നവർ സംസ്ഥാന തലത്തിൽ തന്നെ വിരളമാണ്. 
             
കൽപ്പറ്റ എമിലി സ്വദേശിയും പൊഴുതന ഗ്രാമ പഞ്ചായത്തിലെ റിട്ടയേർഡ് സൂപ്രണ്ടുമായ എ.എം ബേബിയുടെയും , റിട്ടയേർഡ് അധ്യാപിക കെ.പി മേരി ക്കുട്ടിയുടെയും മകളാണ്.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top