കേന്ദ്ര സര്‍ക്കാര്‍ സൗഹൃദ നിലപാട് സ്വീകരിക്കണം: കേരള പ്രവാസി സംഘം

0

മേപ്പാടി: കേന്ദ്ര സര്‍ക്കാര്‍ പ്രവാസി സൗഹൃദ നിലപാട് സ്വീകരിക്കണമെന്ന് കേരള പ്രവാസി സംഘം കല്‍പ്പറ്റ ഏരിയ കണ്‍വൻഷൻ ആവശ്യപ്പെട്ടുപൊതു ഖജനാവ് പരിപോഷിപ്പിക്കുന്ന പ്രവാസി സമൂഹത്തോടുള്ള നീതി നിഷേധം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. ഇത് പ്രതിഷേധാര്‍ഹമാണ്. 

പ്രവാസി സമൂഹത്തിന്‍റെ പുനരധിവാസത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പങ്ക് ശുഷ്കമാണെന്ന് കണ്‍വൻഷൻ ചൂണ്ടിക്കാട്ടി. കര്‍ഷക സംഘം ജില്ലാ ജോയിന്‍റ് സെക്രട്ടറി വി. ഹാരിസ് ഉദ്ഘാടനം ചെയ്തു. ഖാജാ ഹുസൈൻ അധ്യക്ഷത വഹിച്ചു. 

കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ.സരുണ്‍ മാണി, ഏരിയ സെക്രട്ടറി പി.ടി. മൻസൂര്‍, മുഹമ്മദ് പഞ്ചാര എന്നിവര്‍ പ്രസംഗിച്ചു. റഷീദ് മേപ്പാടി സ്വാഗതവും ബഷീര്‍ അരപ്പറ്റ നന്ദിയും പറഞ്ഞു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top