വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതി; യുവാവ് അറസ്റ്റിൽ

0

യുവതിയെ വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം, ചെറുവായൂർ മാട്ടുപുറത്ത് വീട്ടിൽ ഷൈജു(37)വിനെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്.  2023 ജൂണിൽ വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയും, സ്വർണാഭരണങ്ങൾ തട്ടിയെടുത്തു വിൽക്കുകയും ചെയ്തുവെന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷൈജുവിനെതിരെ കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം ( 08.07.2023) മലപ്പുറത്തുള്ള സഹോദരിയുടെ വീട്ടിൽ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ്‌.എച്ച്.ഒ കെ. രാജീവ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എ.എസ്.ഐ കെ. മൊയ്തു, എസ്‌.സി.പി.ഒ എ. അബ്ദുൾ റഹീം, പ്രജീഷ്‌ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top