മീനങ്ങാടി: വനിതാ ശിശുവികസന വകുപ്പ് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍, കൗണ്‍സിലര്‍, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സൂപ്പര്‍വൈസര്‍, കേസ് വര്‍ക്കര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച അപേക്ഷ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 15 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പി.ഒ, വയനാട്, പിന്‍- 673591, എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. വെബ്‌സൈറ്റ്: http://wcd.kerala.gov.in. ഫോണ്‍: 04936 246098.