ഓണം സമൃദ്ധമാക്കിയ കർഷകരെ ആദരിച്ച് മലബാർ ഭദ്രാസനം

0

മീനങ്ങാടി: ഓണത്തോടനുബന്ധിച്ച്  യാക്കോബായ സഭ കർഷക കൂട്ടായ്മ 
സംഘടിപ്പിച്ചു .ഓണം സമുദ്ധമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച കർഷകരെ  ചടങ്ങിൽ ആദരിച്ചു.

ഇതാദ്യമായാണ് യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചത്. 

മീനങ്ങാടി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി  കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.

ഭദ്രാസനമെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് അധ്യക്ഷത വഹിച്ചു. നാടിൻ്റെ നട്ടെല്ലായ കർഷകരെ ബഹുമാനിക്കാതെ ഒരാഘോഷവും പൂർണ്ണമാകില്ലന്ന തിരിച്ചറിവിൽ നിന്നാണ് കാലഘട്ടത്തിൻ്റെ ആവശ്യം മനസ്സിലാക്കി കർഷക കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് ബിഷപ്പ് പറഞ്ഞു. 
മികച്ച കർഷകരെ ആദരിക്കലും ഫലവൃക്ഷതൈ വിതരണവും നടത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ  കാർഷിക പദ്ധതിയെക്കുറിച്ച് കേരള  എഫ്.പി.ഒ കൺസോർഷ്യം സ്റ്റേറ്റ് സെക്രട്ടറി സി.വി ഷിബു ക്ലാസെടുത്തു. ഫാ. ബിജുമോൻ ജേക്കബ്, ഫാ.ജെയിംസ് വൻമേലിൽ, ബേബി വേളാംങ്കോട്ട്, മത്തായിക്കുഞ്ഞ് പുളി നാട്ടിൽ എന്നിവർ സംസാരിച്ചു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top