കഞ്ചാവുമായി യുവാവ് പിടിയിൽ

0

ബാവലി: എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുളള ഉത്തരമേഖല സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പക്ടർ സജിത് ചന്ദ്രനും , വയനാട് എക്സൈസ് ഇൻറലിജൻസ് ആൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും , മാനന്തവാടി എക്സൈസ് സർക്കിൾ ടീമും സംയുക്തമായി ബാവലിയിൽ  നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവ് പിടികൂടി.
കാറിൽ കടത്തുകയായിരുന്ന 2 കിലോ കഞ്ചാവുമായി സുൽത്താൻ ബത്തേരി പാടിച്ചിറ, കബനിഗിരി, കുഴിപ്പള്ളി വീട്ടിൽ  സിൻ്റോ തോമസ് (39) നെയാണ് പിടികൂടിയത്. കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മുഖ്യ കണ്ണികളിലൊരാളാണ്  പിടിയിലായ സിൻ്റോ തോമസെന്നാണ് എക്സൈസ് പറയുന്നത്.
പരിശോധനയിൽ വയനാട് എക്സൈസ് ഇൻറലിജൻസ് വിഭാഗം എക്സൈസ് ഇൻസ്പക്ടർ സുനിൽ. എം.കെ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ ജിനോഷ്.പി.ആർ, ജി.അനിൽകുമാർ, രാജേഷ്.വി , സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്.ടി.ജി, ഹാഷിം .കെ, സനൂപ്.കെ.എസ് എന്നിവർ പങ്കെടുത്തു. 

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top