ജില്ലാ സബ്ജൂനിയർ ഫുട്ബോൾ ടീം ഫൈനൽ സെലക്ഷൻ നടത്തി.

0

കൽപ്പറ്റ: സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള സബ് ജൂനിയർ ഫുട്ബോൾ ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള ഫൈനൽ സെലക്ഷൻ ട്രയൽസ് ഉദ്ഘാടനം എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എം. മധു നിർവ്വഹിച്ചു. 

ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് കെ റഫീഖ് അദ്ധ്യക്ഷനായിരുന്നു.  എം.എസ്.പി സെലക്ടറും, മുൻ കോച്ചുമായ ബിനോയ് സി ജെയിംസ് പ്രസംഗിച്ചു. 

ചടങ്ങിന് ഡി.എഫ്.എ സെക്രട്ടറി ബിനു തോമസ് സ്വാഗതവും സെലക്ഷൻ കമ്മിറ്റി ചെയർമാൻ സിറാജ് വി നന്ദിയും പറഞ്ഞു.

കെ.എഫ്.എ എക്സിക്യുട്ടീവ് അംഗം ഷമീം ബക്കർ, ഡി.എഫ്.എ ട്രഷറർ ബൈജു കെ എസ്, ഡി.എഫ്.എ വൈസ് പ്രസിഡൻ്റ്മാരായ നാസർ കല്ലങ്കോടൻ, സലീം കടവൻ, എക്സിക്യുട്ടീവ് അംഗങ്ങളായ സജീവ്  കെ.ആർ. അബ്ദുൾ ലത്തീഫ് , നിഷാന്ത് മാത്യൂ, നാസർ കുരുണിയൻ, സന്തോഷ് കെ.എസ്, ഡിക്സൺ മെൻ്റസ് എന്നിവർ  ചടങ്ങിൽ സന്നിഹിതരായി. ജില്ലയിൽ 3 കേന്ദ്രങ്ങളിലായി നടത്തിയ താലൂക്ക് തല ട്രയൽസിലൂടെ തെരഞ്ഞെടുത്ത കുട്ടികളാണ് പങ്കെടുത്തത്.   

ജില്ലാ ക്യാമ്പിലേക്ക് 30 കളിക്കാരെ തെരഞ്ഞെടുത്തു. ആഗസ്റ്റ് 17 മുതൽ 21 വരെ തൊടുപുഴയിലാണ് സംസ്ഥാന ചാമ്പ്യൻ ഷിപ്പ് മത്സരം നടക്കുന്നത്. 
 എം.എസ്. പി മുൻ കോച്ചുമായ ബിനോയ് സി ജെയിംസ് ചിഫ് സെലക്ടറായും, സിറാജ് വി, രാജേഷ് എന്നിവർ സെലക്ടർമാരായും നേതൃത്വം നൽകി. റഫീഖ്, മൻസൂർ അലി എം.കെ, സന്തോഷ് കെ.എസ് എന്നിവർ കളി നിയന്ത്രിച്ചു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top