ആധാറിന്റെ പേരിലുള്ള വ്യാപക തട്ടിപ്പുകള്‍ക്ക് നേരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യൻ സര്‍ക്കാര്‍. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ട്വിറ്റര്‍ വഴി മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
ആധാര്‍ കാര്‍ഡ് അപ്ഡേറ്റിന്റെ പേരില്‍ നിരവധി പേര് തട്ടിപ്പിന് ഇരയാകുന്നുണ്ട് എന്നാണ് ട്വീറ്റില്‍ യുഐഡിഎഐ പറയുന്നത്.
തട്ടിപ്പുകാരെ സൂക്ഷിക്കുക. ആധാര്‍ അപ്‌ഡേറ്റുകള്‍ക്കായി ഇമെയില്‍ അല്ലെങ്കില്‍ വാട്ട്‌സ്‌ആപ്പ് വഴി യുഐഡിഎഐ ഒരിക്കലും നിങ്ങളുടെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ) അല്ലെങ്കില്‍ അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെന്റുകള്‍ ആവിശ്യപ്പെടില്ല. സുരക്ഷിതമായ വഴിയിലൂടെ മാത്രം നിങ്ങളുടെ ആധാര്‍ അപ്ഡേറ്റ് ചെയ്യുക. #myAadhaarPortaladhaar ഓണ്‍ലൈനായോ അല്ലെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടോ ഇത്തരം സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക." എന്നായിരുന്നു യുഐഡിഎഐയുടെ ട്വീറ്റ്.നിരവധി ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്നാണ് യുഐഡിഎഐ ഇത്തരത്തില്‍ ഒരു ട്വീറ്റ് പുറത്തുവിട്ടത്. ആധാര്‍ കാര്‍ഡ് എന്നത് വളരെ സെൻസിറ്റീവ് ആയിട്ടുള്ള രേഖയാണെന്നും ആയതിനാല്‍ ഇത് കൈകാര്യം ചെയ്യുന്നതില്‍ ഉപഭോക്താക്കള്‍ വളരെയധികം ശ്രദ്ധിക്കണമെന്നും ഇവര്‍ പറയുന്നു. യുഐഡിഎഐ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. നിയമാനുസൃതമായ അപ്‌ഡേറ്റുകള്‍ക്കോ ആശങ്കകള്‍ക്കോ ഉപയോക്താക്കള്‍ ഔദ്യോഗിക ഓണ്‍ലൈൻ പോര്‍ട്ടലിനെയോ അംഗീകൃത ആധാര്‍ കേന്ദ്രങ്ങളേയോ ആശ്രയിക്കണം.
വിരലടയാളം, ഐറിസ് സ്കാൻ, ബയോമെട്രിക് ഡാറ്റ തുടങ്ങി നിരവധി സെൻസിറ്റീവ് വുശദാംശങ്ങള്‍ അടങ്ങിയതാണ് ഓരോ ആധാര്‍ കാര്‍ഡും. ഇതിന് പുറമെ ഉപഭോക്താക്കളുടെ എല്ലാ വിവിരങ്ങളും ഇതില്‍ അടയാളപ്പെടുത്തിയിട്ടും ഉണ്ട്. ആധാര്‍ വിശദാംശങ്ങള്‍ ലഭിക്കുന്ന തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ ഡാറ്റകള്‍ മുഴുവൻ ശേഖരിക്കാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ നിങ്ങളുടെ വിവിധ ആവിശ്യങ്ങള്‍ക്കായി പല രേഖകളുടെ കൂടെ അധാര്‍ ലിങ്കും ചെയ്തിട്ടുണ്ടാകും ഇവയെല്ലാം തട്ടിപ്പുകാര്‍ക്ക് മുതലെടുക്കാൻ സാധിക്കുന്നതാണ്.
നിങ്ങളുടെ ബാങ്ക് വിവിരങ്ങള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ചോര്‍ത്താൻ സാധ്യത ഉണ്ട്. ആയതിനാല്‍ ഇക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണം എന്ന് ഇവര്‍ മുന്നറിയിപ്പില്‍ പറയുന്നു. വാട്സ്‌ആപ്പ് ടെലിഗ്രാം തുടങ്ങിയവയില്‍ ആധാര്‍ അപ്ഡേറ്റുമായി ബന്ധപ്പെട്ട ലിങ്കുകള്‍ പങ്കുവെക്കുന്നത് സര്‍ക്കാര്‍ അല്ലെന്നും ഇതിന് പിന്നില്‍ തട്ടിപ്പുകാരാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഇത്തരം സേവനങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റും അംഗീകൃത ആധാര്‍ കേന്ദ്രങ്ങളും മാത്രമാണ് ഉപയോഗിക്കു എന്നും ഇവര്‍ പറയുന്നു.
നിങ്ങളുടെ അധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യുന്നതിനോ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകളോ വരുത്തനായി താഴെ പറയുന്ന രീതി മാത്രമേ ഉപയോഗിക്കാവു. ഇതിനായി ആദ്യമായി ഔദ്യോഗിക ആധാര്‍ സെല്‍ഫ് സര്‍വ്വീസ് അപ്ഡേറ്റ് പോര്‍ട്ടല്‍ തുറക്കുക. ശേഷം നിങ്ങള്‍ ആധാര്‍ നമ്ബര്‍ നല്‍കിയ ശേഷം പിന്നീട് ആധാറുമായി ബന്ധപ്പെടുത്തിയ ഫോണ്‍ നമ്ബറില്‍ വരുന്ന ഒടിപി നമ്ബറും നല്‍കി ലോഗ് ഇൻ ചെയ്യുക.
ഇതിന് ശേഷം നിങ്ങള്‍ക്ക് തിരുത്താനുള്ള കാര്യങ്ങള്‍ തിരുത്തുക. അപ്ഡേറ്റ് ചെയ്യാനുണ്ടെങ്കില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുക. ആവിശ്യമായ വിവിരങ്ങള്‍ നല്‍കിയതിന് ശേഷം റിവ്യൂ ചെയ്യനുള്ള ഓപ്ഷനും ഈ വെബ്സൈറ്റ് നല്‍കുക. വിവിരങ്ങള്‍ എല്ലാം ശരിയാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം ഇത് കണ്‍ഫോം ചെയ്യണം. ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ കാര്‍ഡ് ട്രാക്ക് ചെയ്യാനുള്ള 14 അക്ക യുആര്‍എൻ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ഈ നമ്ബര്‍ ഉപയോഗിച്ച് നിങ്ങളുടെ കാര്‍ഡ് നിങ്ങള്‍ക്ക് ട്രാക്ക് ചെയ്യാവുന്നതാണ്.
ബയോമെട്രിക് പരിശോധന നിങ്ങള്‍ക്ക് ആവിശ്യമായി വരുകയാണെങ്കില്‍ ആധാര്‍ എൻറോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിക്കാനും സൗകര്യങ്ങള്‍ ഉണ്ട്. ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ അപ്ഡേറ്റ് ചെയ്ത ആധാര്‍ കാര്‍ഡ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. കണ്ടില്ലേ വളരെ എളുപ്പത്തില്‍ ഉപഭോക്താക്കള്‍ക്ക് തന്നെ തങ്ങളുടെ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇക്കാര്യത്തില്‍ മറ്റൊരാളുടെ സഹായവും ഉപഭോക്താക്കള്‍ക്ക് സ്വീകരിക്കേണ്ടി വരുന്നില്ല.
അതേ സമയം ഇത്തരത്തില്‍ നിരവധി ഓണ്‍ലൈൻ തട്ടിപ്പുകള്‍ ഇപ്പോള്‍ രാജ്യത്തെ വര്‍ദ്ധിച്ചു വരുകയാണ്. ഫിഷിംഗ് മെയിലുകള്‍ മെസേജുകള്‍ എന്നിവ വഴിയാണ് ഭൂരിഭാഗം തട്ടിപ്പുകളും നടക്കുന്നത്. ആയതിനാല്‍ തന്നെ പരിചയമില്ലാത്ത ലിങ്കുകള്‍ മെയിലുകള്‍ സന്ദേശങ്ങള്‍ എന്നിവയില്‍ നിന്ന് ഉപഭോക്താക്കള്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്.