വിദ്യാഭ്യാസ നയത്തിന്‍റെ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി. ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്നാണ് പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിലെ നിര്‍ദേശം.
ഇവയില്‍ മികച്ച സ്കോര്‍ ഏതാണോ അതു നിലനിര്‍ത്താന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്നും ചട്ടക്കൂടില്‍ പരാമര്‍ശിക്കുന്നു. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കി അടുത്ത അധ്യയന വര്‍ഷം പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കും. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ രണ്ട് ഭാഷകള്‍ പഠിക്കുന്നുവെന്ന് ഉറപ്പാക്കും. അതില്‍ ഒന്ന് ഇന്ത്യൻ ഭാഷയായിരിക്കണം. കൂടാതെ 2024 ലെ അക്കാദമിക് സെഷനുവേണ്ടി പാഠപുസ്തകങ്ങള്‍ വികസിപ്പിക്കും.
വാര്‍ഷിക പരീക്ഷ വിഷയത്തിലുള്ള വിദ്യാര്‍ഥിയുടെ ധാരണയെ അളക്കുന്നതായിരിക്കണമെന്നാണ് ചട്ടക്കൂട് നിര്‍ദേശിക്കുന്നത്. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന പരിശ്രമങ്ങള്‍ കൊണ്ട് മനഃപാഠമാക്കുകയും കാണാപാഠം പഠിക്കുകയും ചെയ്യുന്നതിന് പകരം വിദ്യാര്‍ത്ഥികളുടെ ധാരണയും കഴിവും വിലയിരുത്തുന്നതിനാണ് പുതിയ ചട്ടക്കൂട്ട് ലക്ഷ്യമിടുന്നത്.