പുൽപ്പള്ളി :ശനിയാഴ്ച എക്സൈസ് മൊബെൽ ഇന്റർവെൻഷൻ യൂണിറ്റും ( KEMU ) ബത്തേരി റെയിഞ്ച് പാർട്ടിയും സംയുക്തമായി പുൽപ്പള്ളി പെരിക്കല്ലൂർ, മരക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മരക്കടവ് ഡിപ്പോ ഭാഗത്ത് നിന്ന് 102 ഗ്രാം കഞ്ചാവ് പിടികൂടി. ഇവർ സഞ്ചരിച്ച KL-52 R 7855 നമ്പർ പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തു. സു. ബത്തേരി താലൂക്കിൽ പാടിച്ചിറ പാറേക്കാട്ടിൽ ഡിനിൽ സാബു (24) , അഭിജിത് ടി കെ (20) കുളത്തിങ്കൽ വീട് മഞ്ചേരി കാവന്നൂർ എന്നിവർക്കെതിരെ NDPS കേസ് എടുത്തു. തുടർ നടപടികൾക്കായി കോടതിയിൽ ഹാജരാക്കി. പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതി ആണ് അറസ്റ്റ് ചെയ്ത ഡിനിൽ സാബു എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.