കുടുംബശ്രീ പൊതു വിദ്യാഭ്യസ വകുപ്പിന്‍റെ സഹകരണത്തൊടെ നടപ്പിലാക്കുന്ന തിരികെ സ്കൂളിലെക്ക് ക്യാമ്ബയിന്‍റെ സി.ഡി.എസ് തല ആര്‍പിമാരുടെ പരിശീലനം സെപ്റ്റംബര്‍ 25,26 തിയ്യതികളില്‍ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് നടക്കും.
ഒരു സിഡിഎസില്‍ നിന്ന് 15 ആര്‍.പിമാരാണ് പങ്കെടുക്കുക. കല്‍പ്പറ്റ ബ്ലോക്കില്‍ രണ്ട് ക്ലസ്റ്ററുകളായാണ് പരിശീലനം നടക്കുക.
കല്‍പ്പറ്റ ,പടിഞ്ഞാറത്തറ,കോട്ടത്തറ,വെങ്ങപ്പളളി ,തരിയോട് സിഡിഎസുകള്‍ക്കായുള്ള പരിശീലനം കാവുംമന്ദം സര്‍വീസ് സഹകരണ ബാങ്ക് ഹാളിലും മൂപ്പൈനാട് മേപ്പാടി ,മുട്ടില്‍ ,വൈത്തിരി പൊഴുതന സിഡിഎസുകള്‍ക്കുളള പരിശീലനം മുട്ടില്‍ പഞ്ചായത്ത് ഹാളിലും നടക്കും.
ബത്തേരി ബ്ലോക്ക് തല പരിശീലനം ബത്തേരി വ്യാപാര ഭവനില്‍ നടക്കും. പനമരം ബ്ലോക്ക് തല പരിശീലനം പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും മാനന്തവാടി ബ്ലോക്ക് തല പരിശീലനം മാനന്തവാടി കരുണാകരന്‍ മെമ്മോറിയല്‍ ഹാളിലും നടക്കും .എല്ലാ മേഖലയിലും സെപ്റ്റംബര്‍ 25,26 തിയ്യതികളില്‍ പരിശീലനം പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഒന്നിന് തന്നെ ക്ലാസുകള്‍ ആരംഭിക്കാനാണ് കുടുംബശ്രീ മിഷന്‍ ലക്ഷ്യമിടുന്നത്.