പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പഠനമുറി: അപേക്ഷ ക്ഷണിച്ചു

0


തിരുവനന്തപുരം: പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന പഠനമുറികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷല്‍, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. സെപ്തംബര്‍ 30 ആണ് അവസാന തീയതി. 

മുൻകാലങ്ങളില്‍ എട്ടാം ക്ലാസ് മുതല്‍ നല്‍കി വന്നിരുന്ന പഠനമുറി പദ്ധതി വിപുലമാക്കിയ ശേഷമുള്ള ആദ്യ അവസരമാണിത്. 5000 പഠനമുറികള്‍ ഈ വര്‍ഷം നിര്‍മിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. അഞ്ചാം ക്ലാസ് മുതലുള്ളവര്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും അപേക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഒരു ലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ളവരും 800 ചതുരശയടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഗ്രാമസഭ ലിസ്റ്റില്‍ പേരില്ലാത്തവര്‍ക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പറേഷൻ പട്ടികജാതി വികസന വകുപ്പ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും ഓഫീസില്‍ ലഭിക്കും.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top