കാലപ്പഴക്കം ചെന്ന വേദനകളടക്കം സുഖപ്പെടുത്തുന്നതിനായി ആയുർവേദ ചികിൽസാ രീതിയിലാണ് സ്പെഷ്യൽ ക്യാമ്പ് നടത്തുന്നത്. ക്യാമ്പ് നാളെ സമാപിക്കും.
മീനങ്ങാടി: ആധുനിക സാഹചര്യത്തിൽ നിരവധിയാളുകളാണ് കലിൻ്റെ ഉപ്പൂറ്റി വേദന കാരണം കഷ്ടതയനുഭവിക്കുന്നത്. ഇത് പൂർണ്ണമായും മാറ്റുന്നതിന് ആയുർവേദ ചികിൽസയിൽ ഫലപ്രദമായ മരുന്നുകളും ചികിൽസാ രീതികളും നിലവിലുണ്ട്. പല വിധ ചികിൽസാ രീതികൾ പരീക്ഷിച്ചിട്ടും രോഗം മറാത്ത നിരവധിയാളുകളാണ് ഇന്ന് ക്യാമ്പിലെത്തിയത്. വിദഗ്ദ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് ക്യാമ്പ് നടത്തുന്നത്.
സാധാരണക്കാരെ സഹായിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് മീനങ്ങാടി പൂർണ്ണായുവിൽ ഡോക്ടർ പത്മനാഭൻ്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 14 ദിവസത്തേക്കുള്ള മരുന്നുകളും വേദനക്കുള്ള പ്രത്യേക ചികിൽസയായ രക്തമോക്ഷവും സൗജന്യമായി ചെയ്ത് നൽകും. രോഗികൾക്കാവശ്യമായ വ്യായാമമുറകളും പരിശീലിപ്പിക്കും