മുട്ടിൽ വാര്യാട് ദേശീയപാതയിൽ ദേശീയ പാതയോരത്തെ പാർക്കിംഗിൽ നിന്നും റോഡിലേക്ക് കയറിയ കാർ ഓട്ടോയിലിടിക്കുകയും തുടർന്ന് ഓട്ടോയിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ചും ഉണ്ടായ അപകടത്തിൽ 2 പേർ മരിച്ചു.
ഓട്ടോ ഡ്രൈവർ
എടപ്പെട്ടി വാക്കൽ വളപ്പിൽ ഷെരീഫ് (50),. എടപ്പെട്ടി ചുള്ളി മൂല കോളനിയിലെ ചാമൻ്റെ ഭാര്യ അമ്മിണി (55) ,എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ പുള്ളി മൂല കോളനിയിലെ ശാരദ ( 55) യെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ബൈക്ക് യാത്രക്കാരായ മീനങ്ങാടി മൂടക്കൊല്ലി. സ്വദേശി ശ്രീജിത്ത് (40) നാണ് പരിക്കേറ്റത്.
പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെ കിറ്റ് വാങ്ങാൻ തെനേരിയിലേക്ക് രണ്ട് സ്ത്രീകളെയും കൊണ്ടുപോയ ഓട്ടോയാണ് അപകടത്തിൽ പ്പെട്ടത്.