കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു.

0


മീനങ്ങാടി: താഴെ കൊളഗപ്പാറയിൽ ബുള്ളറ്റിൽ കാറിടിച്ച് ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു. മുണ്ടക്കുറ്റി താളിപ്പാറ കൊട്ടാരംകുന്ന് വീട്ടിൽ ജിജോ (35) ആണ് മരിച്ചത്. . ബത്തേരിയിൽ തട്ടുകട നടത്തുന്ന ജിജു സ്ഥാപനത്തിലേക്ക് പോകുന്നതിനിടെ എതിരെ വന്ന കാർ ബുള്ളറ്റിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച്  വീണ ജിജോ തത്ക്ഷണം മരണപ്പെടുകയായിരുന്നു. ഭാസിയുടേയും, സുശീലയുടേയും മകനാണ് ജിജോ. ഷിജോ, ഷില്ലി എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ശേഷം സംസ്കാരം മുണ്ടക്കറ്റി ലൂദറൻ്റ് പള്ളി സെമിത്തേരിയിൽ നടക്കും.
Tags

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top