മാനന്തവാടി : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയുമായി സഹകരിച്ച് വാഹന പരിശോധന നടത്തുന്നതിനിടെയാണ് മദ്യവുമായി യുവാവ് പിടിയിലായത്. KL 58 Q 6591 നമ്പർ TATA MAGIC IRIS വാഹനത്തിൽ കാട്ടിക്കുളം കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടു വരികയായിരുന്ന 17.280 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യമാണ് കണ്ടെടുത്തത് ,സംഭവവുമായി ബന്ധപ്പെട്ട് എച്ച് ഡി കോട്ട ബാവലിയിലെ മഹേഷ് (25) നെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ് എടുത്തു.. എക്സൈസ് ഇൻസ്പെക്ടർ മുരുകദാസ്, സിവിൽഎക്സൈസ് ഓഫീസർമാരായ വി കെ സുരേഷ്, സനൂപ് കെ എസ്, ഹാഷിം എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
ബാവലിയിൽ ചെക്ക്പോസ്റ്റ് വഴി കൊണ്ടുപോകാൻ ശ്രമിച്ച മദ്യവുമായി ഒരാൾ പിടിയിൽ.
2/18/2023 07:15:00 PM
0
Tags