കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗമായിട്ടുള്ള വഴിയോര ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് സൗജന്യമായി ബീച്ച് അംബ്രല്ല നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.
ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസര്‍ ടി.എസ് രാജുവിനെ സംഘാടക സമിതി കണ്‍വീനറായും കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമബോര്‍ഡ് മെമ്പര്‍ പി.ആര്‍ ജയപ്രകാശ്, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഡോ. കവിത വി. നാഥ് എന്നിവരെ രക്ഷാധികാരികളായും ടി.എസ് സുരേഷിനെ ചെയര്‍മാനായും തെരഞ്ഞെടുത്തു.
ഷിബു പോള്‍, എം.എ ജോസഫ്, സുബൈര്‍, സന്തോഷ് ജി. നായര്‍ എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍.
ബോര്‍ഡ് മെമ്പര്‍ പി.ആര്‍ ജയപ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഡോ. കവിത വി. നാഥ് അധ്യക്ഷത വഹിച്ചു.
ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസര്‍ ടി.എസ് രാജു, സി.എച്ച് ഫിറോസ്ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
*𝐖 𝐎𝐍𝐋𝐈𝐍𝐄 𝐍𝐄𝐖𝐒*
🔆🌇🔆🌇🔆🌇🔆
*ʷ ᵒⁿˡⁱⁿᵉ ⁿᵉʷˢ*