കെ.എസ്.ഇ.ബിയുടെ നവീകരിച്ച വിതരണ മേഖലാ പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാതല വര്‍ക്ക്‌ഷോപ്പ് ഫെബ്രുവരി 4 ന് ഉച്ചയ്ക്ക് 2.30 ന് കല്‍പ്പറ്റ ഹോട്ടല്‍ ഓഷിന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയാകും.
കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷന്‍ നോര്‍ത്ത് മലബാര്‍ ചീഫ് എഞ്ചിനീയര്‍ ഹരീശന്‍ മൊട്ടമ്മല്‍ വിഷയാവതരണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ. ഗീത, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍, ഊര്‍ജ്ജമേഖലയിലെ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
*𝐖 𝐎𝐍𝐋𝐈𝐍𝐄 𝐍𝐄𝐖𝐒*
🔆🌇🔆🌇🔆🌇🔆
*ʷ ᵒⁿˡⁱⁿᵉ ⁿᵉʷˢ*