എറണാകുളത്തെ കാക്കനാട് പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ താമസിച്ച് പഠിക്കുന്നതിന് ഒ.ബി.സി/ എസ്.ഇ.ബി.സി/ ഒ.ഇ.സി/ ഒ.ബി.സി (എച്ച്) വിഭാഗം വിദ്യാര്‍ത്ഥിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളില്‍ മെറിറ്റിലും റിസര്‍വേഷനിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം.
സംസ്ഥാന ഹൗസിംഗ് ബോര്‍ഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ അഡ്മിഷന്‍ ലഭിക്കുന്നതിന് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം.
വിജ്ഞാപനം, അപേക്ഷാഫോം എന്നിവ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സെറ്റുകളില്‍ ലഭിക്കും. അപേക്ഷ ഫെബ്രുവരി 15 നകം ലഭിക്കണം.
ഫോണ്‍: 0484 2429130.